കൊച്ചി: ക്രിസ്തുമസ് വാരവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലേക്ക് ഫെഡറൽ ബാങ്ക് നെടുമ്പാശ്ശേരി ശാഖ ക്രിസ്മസ് സമ്മാനമായി കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു. കേക്ക് മുറിച്ചു മധുരപലഹാരങ്ങൾ വിതരണം ചെയ്തും കുട്ടികൾ ക്രിസ്തുമസ് ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മിനി എൽദോ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് പി.സി സോമശേഖരൻ, സെക്രട്ടറി ടി കെ സന്തോഷ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ വി ബാബു എന്നിവർ പങ്കെടുത്തു. മേക്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എബ്രഹാം തരിയൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് മറ്റ് സ്കൂൾ ജീവനക്കാർ രക്ഷകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.