കൊച്ചി: ബ്ലോക്ക് തലത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു .

വൈപ്പിൻ എംഎൽഎ എസ് ശർമ തയ രക്ഷാധികാരിയായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷിയെ ചെയർമാനായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീദേവി കെ നമ്പൂതിരിയെ കൺവീനറായും തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻമാർ , കുടുംബശ്രീ സി ഡി എസ് പ്രസിഡന്റുമാർ എന്നിവരെ സംഘാടക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു .
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത് . യോഗത്തിൽ
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീദേവി കെ നമ്പൂതിരി, വൈസ് പ്രസിഡന്റ് തുളസി സോമൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ , കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു