അങ്കമാലി: അംഗനവാടി വര്‍ക്കര്‍മാര്‍ക്കായി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് ആസ്റ്റര്‍ മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശിശുസുരക്ഷ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
മഞ്ഞപ്ര സര്‍വ്വീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി പൗലോസ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പറുമായ സിജു ഈരാളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.പി അയ്യപ്പന്‍, ഗ്രേസ്സി റാഫേല്‍, അംഗങ്ങളായ ടി.എം. വര്‍ഗ്ഗീസ്, എല്‍സി വര്‍ഗ്ഗീസ്, റെന്നി ജോസ്, സി.ഡി.പി.ഒ ദേവി എന്‍, കെ.ഇ നസ്സീമ, ഡിന്ന ഡേവിസ്, ടി.എ മനീഷ,സൈനബ, സീന ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോ.രാജപ്പന്‍ പിള്ള, ഡോ.ഗ്ലാഡിസ്, ഡോ.ഹരി, ഡോ.ഗ്ലാഡ്‌വിന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഐ.സി.ഡി.എസ് അങ്കമാലി പ്രോജക്ടിലെ കറുകുറ്റി, മൂക്കന്നൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍ പഞ്ചായത്തുകളിലെ അംഗനവാടി വര്‍ക്കര്‍മാരും സൂപ്പര്‍വൈസര്‍മാരും ഏകദിന പരിശീലന പരിപാടിയില്‍ പങ്കെടുത്തു.