അങ്കമാലി – അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കറുകുറ്റി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസ്സി റാഫേല്‍ അദ്ധ്യക്ഷത വഹിച്ചു.
അയ്യംമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു അനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. വര്‍ഗ്ഗീസ്, എല്‍സി വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു സാനി, പി.കെ ബാലകൃഷ്ണന്‍,കുഞ്ഞമ്മ ജേക്കബ്ബ്, ജാസ്മിന്‍ ബാബു, റാണിപോളി, ഷൈബി പോളി, സി.ഡി.പി.ഒ ദേവി എന്‍, അംഗന്‍വാടി സൂപ്പര്‍വൈസര്‍മാരായ ഡിന്ന ഡേവിസ്, ടി.എ മനീഷ, കെ.ഇ നസ്സീമ,സൈനബ, സീന ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന വികലാംഗ വികസന കോര്‍പ്പറേഷന്‍ വിദഗ്ധരും, ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കി.