തിരുവനന്തപുരം വലിയതുറ ഫിഷറീസ് ഓഫീസിന്റെ  പരിധിയിലുള്ള പൂന്തുറ മത്സ്യഗ്രാമത്തിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആറു മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകി.

റൈമണ്ട്, സഹായം, സുബിൻ, ജെയിംസ്, സഹായരാജു, രഞ്ചു എന്നിവരാണ് ഇപ്പോൾ പൂന്തുറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുളളത്.

ഇവർക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻസ് റിലീഫ് ഫണ്ടിൽ നിന്നും 5000 രൂപ വീതമാണ് ധനസഹായമായി തിരുവനന്തപുരം റീജിയണൽ എക്‌സിക്യൂട്ടീവ് രാധ.എസ് വിതരണം ചെയ്തത്.