ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ‘എയ്ഡസ് രോഗികള്‍ക്ക് പോഷകാഹാരവിതരണം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എയ്ഡ്സ് രോഗികള്‍ക്കുള്ള രണ്ടാംഘട്ട പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന വിഭാഗമാണ് എയ്ഡ്സ് രോഗികളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ എയ്ഡ്‌സ് ബാധിതര്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി പാലക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലെ രോഗികള്‍ക്ക് കിറ്റ് വിതരണം ചെയ്തിരുന്നു. 12 ലക്ഷം ചെലവില്‍ 776 പേര്‍ക്കാണ് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ഒന്നു മുതല്‍ അഞ്ചു വയസ്സുവരെള്ള മൂന്നുപേര്‍, ആറു മുതല്‍ 15 വയസുവരെ പ്രായമുള്ള 21 പേര്‍, 16 മുതല്‍ 60 വരെ പ്രായമുള്ള 752 പേര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ കിറ്റുളാണ് വിതരണം ചെയ്തത്. ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് കിറ്റിലുള്ളത്. വിഹാന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. സെപ്തംബറില്‍ ആദ്യ ഘട്ടം വിതരണം നടന്നിരുന്നു.
ജില്ലാ പഞ്ചായത്ത് അങ്കണ്തതില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ജി ഷണ്‍മുഖന്‍, സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍, സുമതി, രമേഷ്, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.