ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും രണ്ടാമത് സംസ്ഥാനതല കലാകായിക മത്സരങ്ങളുടെ സമാപനം ഡിസംബര്‍ 22 വൈകിട്ട് നാലിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാവുന്ന പരിപാടിയില്‍ വി. കെ. ശ്രീകണ്ഠന്‍ എം.പി. സമ്മാനദാനം നിര്‍വഹിക്കും. പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പരിപാടിയില്‍  മുഖ്യപ്രഭാഷണം നടത്തും.