തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന സ്‌കാനിംഗ് സെന്റര്‍ രാത്രി കാലത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. ഇന്നു മുതല്‍ എം.ആര്‍.ഐ., സി.ടി. സ്‌കാനിംഗുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു. അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വകുപ്പ് മേധാവി രണ്ട് ദിവസത്തിനകം ചുമതലയേക്കുന്നതാണ്.