സാമൂഹ്യപ്രവർത്തനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ള ബിരുദ വിദ്യാർഥികൾ അല്ലെങ്കിൽ ബിരുദധാരികൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി നേതൃതം നൽകുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 27 വരെ നീട്ടി. മൂന്ന് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. ആറ് മാസം വരെ ദീർഘിപ്പിക്കാവുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കളക്ടർ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര – സംസ്ഥാന പദ്ധതികളുമായി ചേർന്നാണ് പ്രവർത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ധർ പരിശീലനവും മാർഗ്ഗനിർദേശങ്ങളും നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സ്റ്റൈപന്റ് ഉണ്ടായിരിക്കുന്നതല്ല.
എഴുത്ത്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ബിസിനസ് മാനേജ്‌മെന്റ്, സോഷ്യൽ വർക്ക്, സോഷ്യൽ എന്റർപ്രണർഷിപ്പ് എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും.
താൽപ്പര്യമുള്ളവർ, ജില്ലാ കളക്ടർ, കളക്ടറേറ്റ്, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 27 ന് മുൻപായി ബയോഡേറ്റ സഹിതം അപേക്ഷിക്കണം. കവറിന് പുറത്ത് ഉശേെൃശര േഇീഹഹലരീേൃ’ െകിലേൃിവെശു ജൃീഴൃമാാല എന്ന് പ്രതേ്യകം എഴുതേണ്ടതാണ്.