84 ാം പിറന്നാളാഘോഷിക്കുന്ന കവി സുഗതകുമാരിക്ക് ആശംസകളര്‍പ്പിക്കാന്‍ സുഗതകുമാരിയുടെ വസതിയിലെത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി കവിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
    ഗാന്ധിവധത്തിന്റെ എഴുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഗാന്ധിജി സന്ദര്‍ശിച്ച 30 കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കണമെന്നും മന്ത്രി സുഗതകുമാരിയെ ക്ഷണിച്ചു. ഗാന്ധിജിയുടെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്ന് മന്ത്രിയോട് സുഗതകുമാരി പറഞ്ഞു. മുന്‍ മന്ത്രി എം.എ. ബേബിയും സുഗതകുമാരിക്ക് ജന്മദിനാശംസ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.