ശബരിമല: പുതുവര്‍ഷത്തെ വരവേറ്റ് ശബരീശ സന്നിധിയില്‍ പൊലീസിന്റെ നേത്യത്വത്തില്‍  പതിനെട്ടാംപടിക്ക് സമീപം കര്‍പ്പൂരദീപം തെളിയിച്ചു.ശരണഘോഷ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വെല്‍ക്കം 2020 എന്നു കര്‍പ്പൂരം കൊണ്ടെഴുതിയതില്‍  ഐ ജി  എസ്.ശ്രീജിത്ത്  ദീപം തെളിയിച്ചതോടെ ഉച്ചത്തില്‍ ഹാപ്പി ന്യൂ ഇയര്‍ ആശംസകളും കയ്യടികളുമുയര്‍ന്നു.

തുടര്‍ന്ന് എല്ലാവരും പരസ്പരം പുതുവത്സരാശംസകള്‍ നേര്‍ന്നു.പുതുവര്‍ഷപ്പിറവിയുടെ സന്തോഷം പങ്കിട്ട് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.

പുണ്യം പൂങ്കാവനം നോഡല്‍ ഓഫീസര്‍ കൂടിയായ അഡ്മിനിസ്‌ട്രേഷന്‍ ഐ ജി  പി. വിജയന്‍,ശബരിമല ദേവസ്വം  എക്സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദ്, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുജിത് ദാസ്, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ സുരേഷ്, എ.എസ്. പി വിശ്വനാഥ്,വിവിധ സുരക്ഷ സേനാംഗങ്ങള്‍,ദേവസ്വം ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.