ശബരിമല: സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തില്‍ പുതുവര്‍ഷപിറവിയോടനുബന്ധിച്ച് വിഭവ സമൃദ്ധ സദ്യ ഒരുക്കി.അടൂര്‍ പ്രകാശ് എം.പി വിഭവങ്ങള്‍ വിളമ്പികൊണ്ട് സമൂഹസദ്യക്ക് തുടക്കംകുറിച്ചു.

ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പ ഭക്തരായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ,രമേഷ് റാവു എന്നിവര്‍ ചേര്‍ന്നാണ് സമൂഹ സദ്യ  വഴിപാടായി സമര്‍പ്പിച്ചത്.

ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാേേജന്ദ്രപ്രസാദ്, അസി.എക്സിക്യൂട്ടീവ് ഓഫീസര്‍ ജെ.ജയപ്രകാശ്,ഐജി എസ് .ശ്രീജിത്ത്  ,ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥര്‍ , വിവിധ വകുപ്പ് ജീവനക്കാര്‍,ഭക്തതജനങ്ങള്‍ പങ്കെടുത്തു.