ശബരിമല: പുതുവര്‍ഷദിനത്തില്‍ അയ്യന് കുരുന്നുകളുടെ നൃത്താര്‍ച്ചന.തിരുവനന്തപുരം വെഞ്ഞാറമൂട്  ‘ജീവകല’ സാംസ്‌കാരിക സംഘടനയിലെ പത്തുവയസില്‍ താഴെയുള്ള പത്തു പെണ്‍കുട്ടികളാണ്   മകരവിളക്ക് മഹോത്സവ വേളയില്‍ ശബരീശന് നൈവേദ്യമായി തിരുവാതിരയാടിയത്.

സന്നിധാനത്തെ ശാസ്താമണ്ഡപത്തില്‍ നൃത്തഭംഗിയുടെ കാഴ്ചമേളമൊരുക്കി തിരുവാതിരകളി  നിറഞ്ഞപ്പോള്‍ സ്വാമിദര്‍ശനത്തിനു കാത്തുനിന്ന തീര്‍ത്ഥാടകര്‍ക്ക് അപ്രതീക്ഷിത കലാവിരുന്നായി.ഉശിരുള്ള ചുവടുകളും  താളാത്മക ചലനങ്ങളുമായി കുരുന്നുകള്‍ അയ്യപ്പഭക്തരെ തങ്ങളുടെ നൃത്തവലയത്തിലാക്കി.

മയൂഖ കാറ്റാടിയില്‍, എ വി അനാ മിത്ര, എം എ ആഗ്‌ന, ബി എസ് ശ്രീവിദ്യ, എച്ച് കെ നിധി, എസ് ആര്‍ദ്ര, വി എസ് നവമി, വി എസ് നിരഞ്ജന, എസ് എച്ച് ശിവാനി, എസ്ആദിത്യ എന്നിവരാണ് മല  കയറിയെത്തി തിരുവാതിര അവതരിപ്പിച്ചത്.കലാവിരുന്ന് അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു.’ജീവകല’ ഭാരവാഹികളായ വി എസ് ബിജുകുമാര്‍, പി മധു, എസ് ഈശ്വരന്‍ പോറ്റി, ദിലീപ് പുല്ലമ്പാറ, തുടങ്ങിയവര്‍ പങ്കെടുത്തു.

2017-ലെ തിരുവോണ നാളില്‍ ‘ജീവകല’സന്നിധാനത്ത് കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ പതിനെട്ടാംപടിയിലും സന്നിധാനത്തും അത്തപ്പൂക്കളമിടുകയുമുണ്ടായി.