പ്രവാസികൾ വിവിധ രാജ്യങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാർ ശക്തമായി ഇടപെടുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. നോർക്ക സ്ഥാപിതമായിരിക്കുന്നത് ഇതിനാണെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക കേരള സഭയിൽ സമ്മേളന ചർച്ചയിൽ അംഗങ്ങൾ ഇതുസംബന്ധിച്ച വിഷയങ്ങൾ ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.