സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ കാലതാമസം വരുത്തരുതെന്ന് വൈസ് ചാൻസിലർമാർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി ഡോ: കെ.ടി ജലീൽ പറഞ്ഞു. ലോക കേരള സഭയിൽ ഇതുസംബന്ധിച്ച് ബുദ്ധിമുട്ടുകൾ അംഗങ്ങൾ ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയച്ചത്.
സമയബന്ധിതമായിത്തന്നെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താൻ സ്ഥിരം സംവിധാനം യൂണിവേഴ്സിറ്റികളിൽ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒന്നുമുതൽ എല്ലാ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.