ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, മുസ്ലീം പ്രയോറിറ്റി എന്നീ സംവരണ വിഭാഗങ്ങളില്‍ മെയില്‍ വാര്‍ഡന്‍മാരുടെ മൂന്ന് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത – എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയും സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരമുള്ള ഹോസ്റ്റലുകളില്‍ മെയില്‍ വാര്‍ഡനായുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും (പ്രവൃത്തി പരിചയത്തില്‍ എസ്.സി/എസ്.റ്റിക്കാര്‍ക്ക് ഇളവില്ല).
ശമ്പളം 18000-41500. പ്രായപരിധി 18 നും 41 നുമിടയില്‍ (നിയമാനുസൃത വയസിളവ് ബാധകം). സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ പ്രമാണങ്ങളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി ആറിനകം നേരിട്ട് ഹാജരാകണം.