പ്രിൻസിപ്പൽ കൃഷി ഓഫീസിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിയിൽ കൃഷി ഡെപ്യുട്ടി ഡയറക്റ്റർ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബി.എസ്.സി. അഗ്രികൾച്ചർ യോഗ്യതയും കംപ്യുട്ടർ പ്രാവീണ്യവുമുള്ളവർ രേഖകളും പകർപ്പുമായി ജനുവരി 29 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.