കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭാ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഹയർ സെക്കണ്ടറി ബോർഡ് പരീക്ഷ ഉന്നതനിലവാരത്തിൽ വിജയിച്ച് അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2019-20 ൽ ബിരുദപഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ ജനുവരി 31നകം പ്രതിഭാ സ്‌കോളർഷിപ്പ് വെബ് പോർട്ടലിൽ ഓൺലൈൻ ആയി രജിസ്റ്റർ ലഭിക്കണം. അപേക്ഷയുടെ വിശദവിവരങ്ങൾ www.kscste.kerala.gov.in ൽ ലഭിക്കും. അന്വേഷണങ്ങൾക്ക് ഇമെയിൽ: wsd.kscste@kerala.gov.in ഫോൺ: 0471- 2548208/2548346.