കെൽട്രോണിന്റെ വഴുതക്കാട് നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിൽ പ്രവേശനം തുടങ്ങി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ksg.keltron.in ലും അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ ജനുവരി 31നകം നൽകണം. വിശദവിവരങ്ങൾക്ക്: 0471-2325154/4016555.