ഇന്ത്യൻ എക്കണോമിക് സർവ്വീസ് പരീക്ഷാ പരിശീലനത്തിന്റെ വാരാന്ത്യ ക്ലാസ്സുകൾ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ മണ്ണന്തല ക്യാമ്പസിൽ 11 മുതൽ ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് ക്ലാസ്. ജൂൺ 14 വരെ നടക്കും. മണ്ണന്തല ക്യാമ്പസിലെ ഓഫീസിലെത്തി അപേക്ഷ സമർപ്പിച്ച് ഒറ്റത്തവണ ഫീസായ 25,800 രൂപ അടച്ച് അഡ്മിഷൻ നേടാം. വിശദവിവരങ്ങൾക്ക്: 0471-2313065, 8281098867, വെബ്‌സൈറ്റ്: www.ccek.org.