മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സന്നിധാനം ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എസ് സുവി പറഞ്ഞു. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഉപ്പുപാറ, പുല്ലുമേട്, കുമളി, സത്രം, വണ്ടിപ്പെരിയാര്‍, പരുന്തുംപാറ, പാഞ്ചാലിമേട്, പഞ്ഞിപ്പാറ, അയ്യന്‍ മല, ഇലവുങ്കല്‍, അട്ടത്തോട്, ളാഹ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കും.

ഓരോ യൂണിറ്റിലും ഒരു വാഹനവും ആറ് ജീവനക്കാരുമാണുണ്ടാവുക.മകരവിളക്കുത്സവത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ സന്നിധാനത്തെത്തും. തിരുവാഭരണ ഘോഷയാത്രയോടൊപ്പം ആറുപേരടങ്ങുന്ന സ്‌പെഷ്യല്‍ ടീമും ഉണ്ടാവും.സന്നിധാനത്ത് ശരംകുത്തി, മരക്കൂട്ടം, കെ എസ് ഇ ബി, നടപ്പന്തല്‍, കൊ പ്രാക്കളം, ഭസ്മക്കുളം, മാളികപ്പുറം, പാണ്ടിത്താവളം, സന്നിധാനം എന്നീഒന്‍പതു പോയന്റുക