ഫെബ്രുവരി മുതൽ 2021 ജനുവരി വരെ നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ തുടങ്ങുന്ന ചെയിൻ സർവ്വേ (ലോവർ) പരിശീലന ക്ലാസുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ കഷണിച്ചു.
അപേക്ഷകൾ ഈ മാസം 20ന് മുൻപായി വഴുതക്കാട്ടുളള സർവ്വേ ഡയറക്ടറാഫീസിൽ ലഭ്യമാക്കണം. ടൈപ്പു ചെയ്തതോ കൈകൊണ്ടഴുതിയതോ ആയ അപേക്ഷ ഫോറങ്ങൾ ഉപയോഗിക്കാം. എസ്.എസ്.എൽ.സിയോ, തത്തുല്യമോ പാസായവരും, 35 വയസ്സു പൂർത്തിയാകാത്തവരും ആയിരിക്കണം. പിന്നാക്ക സമുദായക്കാർക്ക് വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങൾക്ക് www.dslr.