സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഓഫ് ഷോർ ബ്രേക് വാട്ടർ പദ്ധതിയുടെ ഭാഗമായി ആഴക്കടൽ സാങ്കേതിക നിരീക്ഷണ പഠനം നടത്തുന്നു. ഈ മാസം 17 വരെ മുതലപ്പൊഴി, ശംഖുമുഖം, വലിയതുറ, പൂന്തുറ, പൂവാർ എന്നിവിടങ്ങളിൽ ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ച് സാങ്കേതിക പഠനം നടത്തും. ഇതിനോട് മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് കോർപറേഷൻ അറിയിച്ചു.