കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന കെപ്‌കോ ചിക്കന്റെ വിതരണശൃംഖല വിപുലപ്പെടുത്തുന്നതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിലവിൽ ഏജൻസികൾ ഇല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് ഏജൻസികളെ ക്ഷണിച്ചു. വെളളക്കടലാസിൽ തയ്യാറാക്കിയ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, മാനേജിംഗ് ഡയറക്ടർ, സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം എന്ന മേൽ വിലാസത്തിൽ  ഫെബ്രുവരി 15ന് അഞ്ചു മണിക്ക് മുൻപ് ലഭിക്കണം.

വിശവിവരങ്ങൾക്കും, നിലവിൽ ഏജൻസിയുളള സ്ഥലങ്ങൾ മനസ്സിലാക്കുന്നതിനും താഴെകാണുന്ന നമ്പരിലോ വെബ് സൈറ്റിലോ ബന്ധപ്പെടണം. 9495000921, 9495000915, 0471-2478585, www.kepco.co.in