മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ലൈബ്രറി ഇന്റേൺസിനെ പ്രതിമാസം 12,000 രൂപ നിരക്കിൽ താത്കാലികമായി നിയമിക്കുന്നു. ഇന്റർവ്യു 16ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ നടക്കും. ലൈബ്രറി സയൻസ് ബിരുദമുളള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം യഥാസമയം ഹാജരാകണം.