കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി ജനുവരി 15ന് ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിന്റെ കീഴിൽ വരുന്ന 750/2012, 751/2012 എന്നീ എസ്.ആർ.ഒകളുടെ അടിസ്ഥാനത്തിൽ സേവനാവകാശ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
യോഗത്തിൽ സേവനാവകാശ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ കക്ഷികൾ, സർവ്വീസ് സംഘടനാ നേതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ സ്വീകരിയ്ക്കും.താൽപര്യമുള്ളവർക്ക് അന്ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരായി അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ സമിതി മുമ്പാകെ സമർപ്പിക്കാം.
ഹർജികൾ സംബന്ധിച്ച സമിതിയോഗം 14ന് എറണാകുളത്ത്
ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളിൽ നിന്നും ശേഖരിക്കുന്ന മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതു തടയാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ‘ഓപ്പറേഷൻ പ്യൂവർ വാട്ടർ’ കർമ്മ പദ്ധതി സംബന്ധിച്ച തുടർ നടപടികൾ വിലയിരുത്താൻ കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ജനുവരി 14ന് രാവിലെ 10.30 മണിക്ക് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.

വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ടാങ്കർ ലോറി ഉടമകളുടെ സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും പ്രതിനിധികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. താത്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഹാജരായി പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാം.
ഉറപ്പുകൾ സംബന്ധിച്ച സമിതി യോഗം 14ന് ആലപ്പുഴയിൽ
സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച നിയമസഭാ സമിതി (2019-21) ജനുവരി 14ന് രാവിലെ 10.30 മണിക്ക് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് വിനോദസഞ്ചാരം, തദ്ദേശസ്വയംഭരണം, തുറമുഖം, പരിസ്ഥിതി എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. തുടർന്ന് ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്യും.