അങ്കമാലി: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്തക്കളുടെ അങ്കമാലി ബ്ലോക്ക് തല കുടുംബസംഗമം സി. എസ്. എ. ആഡിറ്റോറിയത്തില്‍ നടന്നു. കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് പദ്ധതി പ്രകാരം വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ച 318 ഗുണഭോക്തക്കളുടെ കുടുംബാംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.
സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സസേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ. തുളസി, കെ. വൈ. വര്‍ഗീസ്, എം. പി. ലോനപ്പന്‍, ചെറിയാന്‍ തോമസ്, ഷാജു വി. തെക്കേക്കര, ജയ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാംസണ്‍ ചാക്കോ, ശാരദ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി. പി. ജോര്‍ജ്ജ്, കെ. പി. അയ്യപ്പന്‍, ഗ്രേയ്‌സി റാഫേല്‍, സ്‌കില്‍സ്എക്‌സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി. എം. വര്‍ഗീസ്, ലൈഫ് മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് തോമസ്, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹണി ഡേവീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജു ഈരാളി, എല്‍സി വര്‍ഗീസ്, ഷേര്‍ളി ജോസ്, അല്‍ഫോന്‍സ പാപ്പച്ചന്‍, എ. എ. സന്തോഷ്, വനജ സദാനന്ദന്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടില്‍, എം. എം. ജെയ്‌സണ്‍, ലത ശിവന്‍, ബി. ഡി. ഒ, അജയ് എ. ജെ. എന്നിവര്‍ പ്രസംഗിച്ചു.