കുറവിലങ്ങാട് കോഴായിലെ റീജിയണൽ സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കർഷകർക്കായി കിഴങ്ങ് വർഗ്ഗ കൃഷി എന്ന വിഷയത്തെക്കുറിച്ച് ഈ മാസം 29, 30 തീയതികളിൽ സൗജന്യ പരിശീലന പരിപാടി നടത്തും. താൽപര്യമുള്ളവർ 04822 231351 എന്ന നമ്പരിൽ ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മുൻഗണന.