കാസര്‍കോട് ഗവ. കോളേജില്‍ ബോട്ടണി വിഷയത്തില്‍ യുജിസി-ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഒഴിവിലേക്ക് സബ്സ്റ്റിറ്റിയൂട്ട് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04994 256027
