മഞ്ചേരി ഗവ:ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ: ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന് ഡിസൈനിങ് (ജി.ഐ.എഫ്.ഡി) ലേക്ക് ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേഴ്‌സ്‌ന്റെ യോഗ്യതയുള്ളവർക്കും ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ കൂടിക്കാഴ്ചയ്ക്ക് ജനുവരി 31ന് രാവിലെ 10ന് അസ്സൽ രേഖകളുമായി സ്‌കൂളിൽ എത്തണം. ഫോൺ 0483 2766185.