ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള പ്രധാന ഗേറ്റിനു പുറമേ കാരുണ്യ ഫാര്‍മസിക്ക് സമീപം നിര്‍മ്മിച്ച പുതിയ കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടില്‍നിന്നും 10 ലക്ഷം രൂപ ചെലവിട്ടാണ് ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഒബ്‌സര്‍വേഷന്‍ റൂം,  കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന മതില്‍,  പുതിയ കവാടം എന്നിവയാണ്  നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന ഗേറ്റില്‍ തിരക്കുമൂലം ആംബുലന്‍സ്,  മറ്റ് അത്യാഹിതവുമായി വരുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് കടക്കാന്‍ അസൗകര്യം ഉള്ളതിനാല്‍ ആണ് പുതിയ ഗേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. ബിനുമോള്‍ അധ്യക്ഷയായി.  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ. രമാദേവി, കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രമീള, കെല്‍ട്രോണ്‍ എഞ്ചിനീയര്‍ ഷാഹിദ്,  ജില്ലാ ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് സരസ്വതി, ആശുപത്രി ജീവനക്കാര്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.