തദ്ദേശ സ്വയം ഭരണ വകുപ്പ് പൊതു സർവീസ് കൊച്ചി കോർപ്പറേഷനിൽ ഹെൽത്ത് ഓഫീസർ/മെഡിക്കൽ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹെൽത്ത് ഓഫീസർ ഗ്രേഡ്-1 ന് എം.ബി.ബി.എസും, ഡി.പി.എച്ചും ലേഡി മെഡിക്കൽ ഓഫീസർക്ക് എം.ബി.ബി.എസുമാണ് യോഗ്യത. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ 23 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: urbanaffairskerala.org.