അറുപത് വയസ്സ് പൂർത്തിയാകാത്തവരുടെ, പത്ത് വർഷത്തിൽ കൂടുതലായി കാലഹരണപ്പെട്ട ഓപ്പറേറ്റർ ലൈസൻസുകൾ പുന:സാധൂകരണം ചെയ്യുന്നതിന് 20 മുതൽ മൂന്ന് മാസം വരെ സമയം അനുവദിച്ചു. അപേക്ഷകർ സിനിമാ ഓപ്പറേറ്റർ ലൈസൻസുകൾ പുന:സാധൂകരണം ചെയ്യുന്നതിന് ആവശ്യമായ രേഖകൾ സഹിതം സെക്രട്ടറി, കേരള സംസ്ഥാന സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരൂവനന്തപുരം 695001 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.