കെ-ടെറ്റ് ഫെബ്രുവരി 2020 പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുളള ഫോട്ടോ അല്ലാതെ അപേക്ഷയിൽ ഉൾപ്പെടുത്തിപ്പോയവർക്ക് തിരുത്തുവാനുളള അവസരം ജനുവരി 18 മുതൽ 21 വരെ  https:ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാകും. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാ അപേക്ഷകരും ആപ്ലിക്കേഷൻ നമ്പറും, ആപ്ലിക്കേഷൻ ഐഡിയും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ജനുവരി 21ന് വൈകിട്ട് അഞ്ചു മണിക്കുളളിൽ അപേക്ഷയിൽ നൽകിയ വിവരങ്ങളും ഫോട്ടോയും നിർബന്ധമായും പരിശോധിക്കണം.

നിർദ്ദിഷ്ട മാതൃകയിലുളള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷകന്റെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, മൊബൈൽ നമ്പർ എന്നിവയും തിരുത്താം.

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന
2019 നവംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന തിരുവനന്തപുരം ഗവ.എസ്.എം.വി ഹൈസ്‌കൂളിൽ 22 മുതൽ ആരംഭിക്കും. കാറ്റഗറി ഒന്നും നാലും വിഭാഗത്തിന് 22നും കാറ്റഗറി രണ്ടിന് 23നും കാറ്റഗറി മൂന്നിന് 24നുമാണ് പരിശോധന. 10.30 മുതൽ 3.30 വരെയാണ് പരിശോധന. സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും (എസ്.എസ്.എൽ.സി മുതൽ) അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാൾടിക്കറ്റും ഹാജരാക്കണം.