തിരു-കൊച്ചി മെഡിക്കൽ കൗൺസിലിലെ രജിസ്‌ട്രേഡ് മോഡേൺ മെഡിസിൻ ഡോക്ടർമാർ നിലവിലെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റി ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റ് 15 ദിവസത്തിനകം നേടണം. ഇതുവരെ അപ്‌ഡേഷൻ ചെയ്യാത്തവരുടെ ലിസ്റ്റ് www.medicalcouncil.kerala.gov.in ൽ ലഭിക്കും.

ടി.സി.എം.പി നിയമപ്രകാരം വിജ്ഞാപനം ഇറക്കേണ്ടതുള്ളതിനാൽ സർട്ടിഫിക്കറ്റ് നേടാത്തവർക്കെതിരെ നിയമം അനുശാസിക്കും വിധത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.