കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നോർക്ക റൂട്ട്‌സിന്റെ സ്റ്റാൾ പ്രവർത്തനം തുടങ്ങി. ആഘോഷത്തിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം വടകര എം.എൽ.എ. സി.കെ. നാണു നിർവഹിച്ചു.
മേളയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുള്ള നോർക്ക റൂട്ട്‌സ് സ്റ്റാളിൽ നോർക്കയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ വീഡിയോ പ്രദർശനവും, വിവിധ പ്രസിദ്ധീകരണങ്ങളുടെ വിതരണവും നടക്കുന്നുണ്ട്. ആദ്യ ദിവസമായ 16 ന് 7000 ത്തോളം പേർ സ്റ്റാളുകൾ സന്ദർശിച്ചു. മേള 19 ന് സമാപിക്കും.