റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ആര്‍.സി.സി യിലേക്കുള്ള ടെലിഫോണ്‍ സേവനങ്ങള്‍ ജനുവരി 26 മുതല്‍ 31 വരെ തടസ്സപ്പെടും. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഇനിപ്പറയുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം. രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്: കാഷ്വാലിറ്റി 9497725541, നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ 9446417454 (ഉച്ചയ്ക്ക് 2.30 മുതല്‍ രാവിലെ 9.30 വരെ), പൊതുവായ വിവരങ്ങള്‍ക്ക് (പ്രവൃത്തിദിവസങ്ങളില്‍ മാത്രം) പി.ആര്‍.ഒ 8304952541 (രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ). ഫെബ്രുവരി ഒന്ന് മുതല്‍ പഴയ നമ്പറുകള്‍ പ്രാബല്യത്തില്‍ വരും.
