കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ വഴി എൻ.എച്ച്.എഫ്.ഡി.സി വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് തൊഴിൽ സംരംഭ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം. ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ ഹരിയാനയിലെ സൂരജ്കുണ്ഡിൽ സംഘടിപ്പിക്കുന്ന പ്രദർശന-വിപണന മേളയിൽ സംരംഭകർക്ക് പങ്കെടുക്കാം.

ഫെബ്രുവരി ഒന്നു മുതൽ 16 വരെയാണ് മേള നടക്കുക. വൈവിധ്യങ്ങളായ ഉല്പന്നങ്ങളുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ പങ്കെടുക്കും. താത്പര്യമുള്ള ഗുണഭോക്താക്കൾ പേരും വിശദവിവരങ്ങളും ഫോട്ടോഗ്രാഫ് ഉൾപ്പെടെ 25നകം കോർപ്പറേഷനിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.hpwc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2347768, 7152, 7153, 7156, 9446313975.