കേരള സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന’റീഡിംഗ് ദ ഫ്യൂച്ചർ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി. 18നും 40 നും മദ്ധ്യേ പ്രായമുള്ള വിദ്യാർത്ഥികൾ/യുവതീയുവാക്കൾ ജനുവരി 31 നകം ബയോഡേറ്റയും അപേക്ഷ ഫോമും ഫോട്ടോയും സഹിതം അപേക്ഷ നൽകണം.

അക്കാഡമിക് രംഗങ്ങളിലും അക്കാഡമികേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ  ksycyouthseminar@gmail.com  ലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം. അപേക്ഷാഫോം www.ksyc.kerala.gov.in  ൽ ലഭിക്കും. ഫോൺ. 0471-2308630.