ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. ദർബാർ ഹാളിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്യോഗസ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമ്മതിദായക ദിനാചരണം സംഘടിപ്പിക്കുന്നത്.