തൊഴിൽ വകുപ്പിന്റെ കീഴിലുള്ള കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ പാലക്കാട്, മലപ്പുറം ജില്ലാ ഓഫീസുകളിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ് ഒഴിവുകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ സമാന തസ്തികയിൽ സമാന ശമ്പളസ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. പാലക്കാട് രണ്ടും മലപ്പുറത്ത് ഒരു ഒഴിവുമുണ്ട്.
കെ.എസ്.ആർ പാർട്ട് -1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ, വകുപ്പുമേധാവിയിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്.പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഫെബ്രുവരി 28ന് മുൻപ് ലഭ്യമാക്കണം.