ജനാധിപത്യം ആൾക്കൂട്ടത്തിന്റെ ആധിപത്യമായി മാറാതിരിക്കാനാണ് ഇന്ത്യ ജനാധിപത്യറിപ്പബ്ലിക് ആയതെന്നും ഇതിൽ ഭരണകൂടത്തിനുമേൽ നിയമങ്ങളുടെ നിയന്ത്രണം മൗലികാവകാശങ്ങളെ സംരക്ഷിക്കാനാണെന്നും റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രസ്താവിച്ചു. വിവേചനം കൂടാതെ ഓരോ പൗരനും മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും നീതിയും ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ഈ രാജ്യത്തെ മതേതര ജനാധിപത്യ റിപ്പബ്ലിക് ആക്കാനുളള ദൃഢനിശ്ചയമാണ് ഭരണഘടനയുടെ ആമുഖം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ 69-ാമത് റിപ്പബ്ലിക്ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ക്രാന്തദർശികളായ നമ്മുടെ ഭരണഘടനാ ശിൽപ്പികൾ എല്ലാവരെയും ഉൾക്കൊളളുന്ന ഇന്ത്യക്കാരനെയാണ് വിഭാവനം ചെയ്തത്. അതിനാൽ തന്നെ മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് എന്ന വ്യവസ്ഥിതിയെ ശക്തിപ്പെടുത്തേണ്ട അനിവാര്യതയാണ് ഇന്നുളളത്. ലെജിസ്ലേച്ചറും എക്സിക്യുട്ടീവും ജുഡീഷ്യറിയും ഇവയ്ക്കൊപ്പം മാധ്യമ സ്വാതന്ത്ര്യവും ശക്തവും സുതാര്യവുമായ പ്രവർത്തനം ഉറപ്പുവരുത്തണം.
പൗരസ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുന്ന ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബ്ബലമാക്കുന്ന ഏത് നടപടിയും രാജ്യത്തിന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തും. അതിനാൽ ഓരോരുത്തരുംവൈവിധ്യത്തിനും വൈരുദ്ധ്യത്തിനുമപ്പുറം കർമ്മനിരതരാകണമെന്ന് മന്ത്രി പറഞ്ഞു.

രാജ്യം 69-ാം റിപ്പബ്ലിക്ദിനം ആഘോഷിച്ചു; ജില്ലയിലും വിപുലമായ ആഘോഷം

രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക്ദിനം ജില്ലയിലും വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പതാക ഉയർത്തി മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചു. ജില്ലാകളക്ടർ ജീവൻബാബു.കെ, ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ,കാസർകോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, എഡിഎം:എൻ.ദേവീദാസ്, ആർഡിഒ: സി.ബിജു, ഡെപ്യൂട്ടികളക്ടർമാരായ കെ.രവികുമാർ, ശശീധര ഷെട്ടി, കെ.ജയലക്ഷ്മി, എ.കെ രമേന്ദ്രൻ, ജില്ലാതല ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഡിവൈഎസ്പിമാർ, വിവിധ പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ, മാധ്യമപ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു.
ജില്ലാപോലീസ്, ലോക്കൽ പോലീസ്, വനിതാ പോലീസ്, സായുധ പോലീസ്, എക്സൈസ്, കെഎപി നാലാം ബറ്റാലിയൻ ബാന്റ് പാർട്ടി, എൻസിസി സീനിയർ ഡിവിഷൻ കാസർകോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ്, എൻസിസി ജൂനിയർ ഡിവിഷൻ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ, കാസർകോട് ജിഎച്ച്എസ്എസ്, പെരിയ ജവഹർ നവോദയ-ബാന്റ് പാർട്ടി, കാഞ്ഞങ്ങാട് ഇക്ബാൽ എച്ച്എസ്എസ്, നീലേശ്വരം രാജാസ് ഹൈസ്‌കൂൾ എൻസിസി നേവൽ വിങ്, എൻസിസി ഫോർ ഗേൾസ് പെരിയ ജവഹർ നവോദയ, ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻസിസി എയർവിങ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാലോത്ത് കസ്ബ ജിഎച്ച്എസ്, കൊടക്കാട് കെഎംവിഎച്ച്എസ്, ചട്ടഞ്ചാൽ സിഎച്ച്എസ്എസ്, നായന്മാർമൂല ടിഐഎച്ച്എസ്എസ്, ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം, റെഡ്ക്രോസ് യൂണിറ്റ് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ, ഈസ്റ്റ് ബെല്ല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, സ്‌കൗട്ട്സ് പെരിയ ജവഹർ നവോദയ വിദ്യാലയ, പട്ട്ല ജിഎച്ച്എസ്എസ്, ചിന്മയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ നമ്പർ 2, ഗൈഡ്സ് വിഭാഗത്തിൽ പെരിയ ജവഹർ നവോദയ, പട്ട്ല ജിഎച്ച്എസ്എസ്, എംആർഎസ് പരവനടുക്കം-ബാന്റ് സംഘം എന്നിവർ മാർച്ച്പാസ്റ്റിൽ അണിനിരന്നു. പരേഡിന് കാസർകോട് എആർ ക്യാമ്പിലെ റിസർവ്വ് ഇൻസ്പെക്ടർ എ.പി കുഞ്ഞിക്കണ്ണൻ, സബ് ഇൻസ്പെക്ടർ: എം.കുഞ്ഞിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പരേഡിൽ പോലീസ് വിഭാഗത്തിൽ ഡിസ്ട്രിക് ഹെഡ്ക്വാർട്ടേഴ്സ് കാസർകോട്, എൻസിസി സീനിയർ ഡിവിഷനിൽ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ്, എൻസിസി ജൂനിയർ വിഭാഗത്തിൽ പെരിയ ജവഹർ നവോദയ വിദ്യാലയ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ സിഎച്ച്എസ് എസ് ചട്ടഞ്ചാൽ, റെഡ്ക്രോസ്സിൽ ഈസ്റ്റ് ബെല്ല ഗവ.എച്ച്എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്സ് വിഭാഗത്തിൽ പെരിയ ജവഹർ നവോദയ വിദ്യാലയ എന്നിവരും സമ്മാനാർഹരായി. വിജയികൾക്ക് മന്ത്രി ഇ.ചന്ദ്രശേഖരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.തുടർന്ന് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പരവനടുക്കം ജിഎംആർഎച്ച്എസ്, പെരിയ ജവഹർ നവോദയ, അണിഞ്ഞ ചെന്താരകം കലാകായിക കേന്ദ്രം, കോഹിനൂർ പബ്ലിക് സ്‌കൂൾ, കുടുംബശ്രീ, ചൈതന്യ യോഗ സെന്റർ, പെരിയാറ്റടുക്കം സെന്റ് മേരീസ് സ്‌കൂൾ, പറക്കളായി പിഎൻപിഎസ് ആയൂർവേദ മെഡിക്കൽ കോളജ്, കാസർകോട് എൻവൈകെ എന്നിവരാണ് സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചത്.