രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യസംവിധാനങ്ങളും ഭരണഘടനയുംഅഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന്‌വൈദ്യുതി മന്ത്രി എംഎംമണി പറഞ്ഞു. ഇടുക്കിജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ജില്ലാതലറിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയപതാകഉയർത്തിയശേഷം പരേഡിൽഅഭിവാദ്യംസ്വീകരിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഭാവി ഇന്നത്തെ നിലയിൽഉത്കണ്ഠപ്പെടുത്തുന്നതാണ്. ഭരണഘടനാപരമായ പ്രതിസന്ധികളിൽരക്ഷിക്കേണ്ട ഉന്നത ജുഡീഷ്യറിയിൽ നിന്നും പോലുംഉത്കണ്ഠപ്പെടുത്തുന്ന പ്രതികരണങ്ങളാണ്ഉണ്ടാകുന്നത്. മതനിരപേക്ഷതയും ജനാധിപത്യസംവിധാനങ്ങളുംസ്വതന്ത്രമായജുഡീഷ്യറിയുമാണ്‌രാജ്യത്തിന്റെ പരമാധികാരത്തിന്റെഅടിസ്ഥാനം. നാനാത്വത്തിൽ അധിഷ്ഠിതമായ ഏകത്വംഎന്നത്‌രാജ്യത്തിന്റെഐക്യവും അഖണ്ഢതയുമാണ്. രാജ്യത്തിന്റെസ്വാതന്ത്ര്യവും ഭരണഘടനയുംസ്വതന്ത്രമായജുഡീഷ്യറിയുംമതേരത്വവുംസംരക്ഷിക്കാനും രാജ്യം നേരിടുന്ന പ്രതിബന്ധങ്ങളെതരണംചെയ്യാനും ജനങ്ങൾ പ്രതിജ്ഞാബദ്ധരാകണമെന്ന് മന്ത്രി ഉദ്‌ബോധിപ്പിച്ചു.

റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാകളക്ടർജി.ആർ.ഗോകുൽ, ജില്ലാ പോലീസ് മേധാവികെ.ബി വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അഗസ്തിഅഴകത്ത്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്ത്അംഗംലിസമ്മ സാജൻ, ജനപ്രതിനിധികളായ അമ്മിണി ജോസ്, കെഎംജലാലുദ്ദീൻ, റ്റിന്റുസുഭാഷ്എന്നിവരുംറോമിയോ സെബാസ്റ്റ്യൻ, എ പി ഉസ്മാൻ, സാമൂഹ്യസാംസ്‌കാരിക പ്രവർത്തകർ, ജില്ലാതലഉദ്യോഗസ്ഥർതുടങ്ങിയവർ പങ്കെടുത്തു.

ഇൻസ്‌പെക്ടർഎസ് മധുവിന്റെ നേത്യത്വത്തിൽ നടന്ന പരേഡിൽജില്ലാഹെഡ്ക്വാർട്ടേഴ്‌സ് പോലീസ്, ലോക്കൽ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്നീവിഭാഗങ്ങളും എൻ.സി.സി, സ്റ്റുഡന്റ്‌സ് പോലീസ്‌കേഡറ്റ്‌സ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ബാന്റ്‌വിഭാഗങ്ങളും പങ്കെടുത്തു. ഏറ്റവുംമികച്ച പ്ലാറ്റൂണായി ജില്ലാഹെഡ്ക്വാർട്ടർ പോലീസുംമികച്ച എൻസിസി വിഭാഗമായിസീനിയർ എൻസിസി (കട്ടപ്പന ഗവ.കോളെജ്), സറ്റുഡന്റ്‌സ് പോലീസ്‌കേഡറ്റ്‌സായിപൈനാവ്എംആർഎസുംസ്‌കൗട്ട്‌സ്‌വിഭാഗത്തിൽകേന്ദ്രീയവിദ്യാലയംഇടുക്കിയുംഗൈഡ്‌സ്‌വിഭാഗത്തിൽവാഴത്തോപ്പ്‌സെന്റ്‌ജോർജ്ഹയർസെക്കണ്ടറിസ്‌കൂളുംതെരഞ്ഞെടുക്കപ്പെട്ടു.