നോർക്കാറൂട്ട്‌സിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും, എച്ച്.ആർ.ഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും ജനുവരി 31ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തർ എംബസ്സി, ബഹറൈൻ എംബസ്സി എന്നിവയ്ക്കായി അന്നേ ദിവസം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം.
കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങൾക്കുമായി www.norkaroots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471ൺ-2770561 അന്നേ ദിവസം നോർക്ക റൂട്ട്‌സ് തിരുവനന്തപുരം സർട്ടിഫിക്കറ്റ് ഓതെന്റിക്കേഷൻ സെന്ററിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല.
പി.എൻ.എക്സ്.416/2020