കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രഫി മത്സരത്തിന്റെ മൂന്നാം സീസണിലേക്ക് എൻട്രികൾ അയയ്ക്കാനുള്ള അവസാന തിയതി ഫെബ്രുവരി 29 വരെ നീട്ടി. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. ഒരാൾക്ക് അഞ്ച് ചിത്രങ്ങൾ വരെ അയയ്ക്കാനാകും. ഫോട്ടോകൾ kudumbashreeprcontest@gmail.
ഫോട്ടോ പ്രിന്റുകളോ ഫോട്ടോകൾ വാട്ടർമാർക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിങ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലും അയയ്ക്കാം. മികച്ച ചിത്രത്തിന് 20,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5,000 രൂപയും ക്യാഷ് അവാർഡ് നൽകും. വിശദവിവരങ്ങൾ www.kudumbashree.