സംസ്ഥാന സർക്കാർ സ്ഥാപനമായ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ്, ഉപന്യാസ രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലാതല മത്സരങ്ങൾ ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം, പാളയം യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കും. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കി മത്സരങ്ങളിൽ പങ്കെടുക്കാം.

ഓരോ ഇനത്തിലും ഒരു കോളേജിൽ നിന്നും പരമാവധി രണ്ടു കുട്ടികളെ മാത്രമേ പങ്കെടുപ്പിക്കു. ക്വിസ് മത്സരം രണ്ടുകുട്ടികൾ പങ്കെടുക്കുന്ന ടീമായിട്ടായിരിക്കും നടത്തുക. വിദ്യാർത്ഥികളുടെ പേരുകൾ ഇ-മെയിൽ, ഫോൺ മുഖാന്തരം 29ന് വൈകിട്ട് നാലിനു മുൻപ് രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ: mail.inpa@gmail.com, ഫോൺ: 0471-2339266, 8921356763, 0471-2331080, 9895445748.