സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരിയിൽ നാല് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ സിറ്റിംഗ് സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ അഞ്ച്, ആറ്, ഏഴ് തിയതികളിൽ നടക്കും. ഇടുക്കിയിൽ പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 12,13,14 തിയതികളിൽ സിറ്റിംഗ് നടക്കും.
തിരുവനന്തപുരം ജില്ലയിലെ സിറ്റിംഗ് ആനയറയിലെ കടാശ്വാസ കമ്മീഷന്റെ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ 17,18,19,20 തിയതികളിൽ നടക്കും. കണ്ണൂർ സർക്കാർ അതിഥി മന്ദിരത്തിൽ തിയതികളിലും സിറ്റിംഗ് നടക്കും. അതത് ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.