സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കായി 2020 ലെ നീറ്റ് / എൻജിനിയറിങ് പ്രവേശന പരിക്ഷയ്ക്ക് മുൻപ് ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) താമസ, ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നു. ഈ മേഖലയിൽ അഞ്ച് വർഷം മുൻപരിചയം ഉളള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ഉച്ചയ്ക്ക് രണ്ടു വരെ.

15ന് വൈകിട്ട് മൂന്നിന് ഹാജരുളള സ്ഥാപനങ്ങൾ/ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രൊപ്പോസലുകൾ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് പത്തിന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2303229, 2304594