ആധുനിക രീതിയിൽ നവീകരിച്ച്  പുനർനിർമിച്ച
വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറ – അടപ്പുപ്പാറ റോഡ്   പൊതു മരാമത്ത്‌  വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്‌ഘാടനം ചെയ്തു.  1261കിലോമീറ്റർ  മലയോര ഹൈവേയുടെ നിർമാണത്തിനായി 3500 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പത്ത് ഇടങ്ങളിൽ  മലയോര നിർമ്മാണം ഇതിനകം ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ചെറുവാളം  ജങ്ഷനിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഡി. കെ. മുരളി എം. എൽ. എ അധ്യക്ഷനായിരുന്നു.  റോഡിന്റെ വികസനം പൂർത്തിയാകുന്നതോടെ നാടിന്റെ  മുഖച്ഛായതന്നെ മാറുകയാണെന്ന് എംഎൽഎ പറഞ്ഞു.

8 കോടി രൂപ ചിലവഴിച്ചാണ് നബാർഡിന്റെ  സഹായത്തോടുകൂടി റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പൊടിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തി.

കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്. എം. റാസി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എസ്‌. സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ഷീല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.  മോഹനൻ നായർ, ബി. ബേബി പിള്ള, ആനാംപച്ച സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു