വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), എക്‌സിക്യൂട്ടീവ് എൻജിനീയർ (മെക്കാനിക്കൽ) തസ്തികകളിൽ നിലവിലുളള ഓരോ ഒഴിവുകളിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സമാനതസ്തികകളിലുളള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ ബന്ധപ്പെട്ട വകുപ്പ്/സ്ഥാപന മേധാവി മുഖേന (നിരാക്ഷേപ സാക്ഷ്യപത്രം സഹിതം) 29 നകം ഡയറക്ടർ, വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.